SRINGARAVELAN (MALAYALAM,2013) ,Comedy | Drama ,Dir :-Jos Thomas , *ing:- Dileep,Vedika,Shajon,Lal
” സ്ഥിരം ഫോര്‍മുലകളില്‍ കുടുംബങ്ങളെ പ്രതീക്ഷിച്ച് ,സ്ഥിരം കൂട്ടുകെട്ടുകളുമായി ” ശ്രിംഗാര വേലന്‍ ” “
ദിലീപ് എന്ന നടന്‍ വ്യത്യസ്തങ്ങളായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന കൂട്ടത്തില്‍ ആണ് …മിമിക്രി എന്ന പേര് നല്‍കി പലരും ആക്ഷേപിക്കുന്നത് കണ്ടിട്ടുണ്ട് ..എന്നാല്‍ പോലും ആ വേഷങ്ങള്‍ അദ്ദേഹം ചെയ്തതെല്ലാം മികച്ച രീതികളില്‍ തന്നെ ആയിരുന്നു ..” ജനപ്രിയ നായകന്‍ ” എന്ന വിശേഷണം നല്‍കിയ കുടുംബപ്രേക്ഷകരെ ഒരിക്കലും നിരാശനാക്കാതെ ദിലീപ് തന്‍റെ ചിത്രങ്ങള്‍ ഒക്കെ ഇറക്കി …എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് , അത്തരം ചിത്രങ്ങള്‍ ഒക്കെ പലരും ഒരു വളിപ്പ് സിനിമയുടെ രീതികളില്‍ ആയിരുന്നപ്പോള്‍ പോലും “മായാമോഹിനി” എന്ന ചിത്രത്തിന്‍റെ വിജയം പലര്‍ക്കും ഒരു ഷോക്ക് തന്നെ ആയിരുന്നു …അങ്ങനെ ഒക്കെ നോക്കുമ്പോള്‍ ഒരു കുടുംബമായി വന്ന് സിനിമ കാണുന്ന ( 5 അംഗങ്ങള്‍ ഉള്ള ഒരു കുടുംബം ) ആളുകള്‍ക്കാണ് ദിലീപ് സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്നാണ് ..ഒന്നോ രണ്ടോ പേരുമായി പോകുന്ന സാധാരണ പ്രേക്ഷകര്‍ ദിലീപിന്‍റെ ബിസിനസ്സ് ടാര്‍ജറ്റില്‍ ഇല്ലായിരുന്നു എന്നാണ് …അത് ഒരു മോശം പ്രവണത ആണെന്നല്ല ഞാന്‍ പറഞ്ഞത് ..പകരം നിര്‍മ്മാതാവിനുണ്ടാകുന്ന ലാഭം മനസ്സില്‍ കണ്ട് എടുക്കുന്ന ഇത്തരം ചിത്രങ്ങള്‍ ദിലീപ് എന്ന ബിസിനസ് വിദഗ്ദ്ധന് നന്നായി അറിയാവുന്ന കാര്യമാണ് …എന്തായാലും ഒരു സിനിമയുടെ അന്തിമമായ ലക്‌ഷ്യം നിര്‍മ്മാതാവിന് നഷ്ടം ഉണ്ടാകാതെ ഇരിക്കണം എന്നാണല്ലോ …
ഇനി ചിത്രത്തിലേക്ക് …ദിലീപ് ഫാഷന്‍ ടെക്നോളജി പഠിച്ചിട്ട് പെട്ടെന്ന് കാശ് ഉണ്ടാക്കണം എന്ന മോഹവുമായി നടക്കുന്നു …അതിനു പലതരം കള്ളത്തരങ്ങളും ചെയ്യുന്നു …എന്നാല്‍ ഗുണം ഒന്നും ഉണ്ടാകുന്നില്ല …ദിലീപ് അവതരിപ്പിക്കുന്ന കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ സന്തതസഹചാരി ആണ് ഷാജോണ്‍ അവതരിപ്പിക്കുന്ന വാസു എന്ന കഥാപാത്രം …അവിചാരിതമായി ഗുണ്ടയായ ലാല്‍ അവതരിപ്പിക്കുന്ന ” “യേശു ” എന്ന കഥാപാത്രത്തെ കണ്ടു മുട്ടുന്ന കണ്ണന്‍ കാശ് സമ്പാദിക്കാന്‍ പുത്തന്‍ വഴികള്‍ തേടുന്നു …അത്തരം ഒരു സാഹചര്യത്തില്‍ കണ്ടു മുട്ടുന്ന നെടുമുടി വേണുവിന്‍റെ കൊച്ചു മകള്‍ ആയ വേധികയോട് ദിലീപിന്റെ കഥാപാത്രത്തിന് ഇഷ്ടം തോന്നുന്നു ..ഡോണ്‍ ആയ നായികയുടെ അച്ഛന്‍ (ജോയ് തോമസ് )…നായികയെ കൊല്ലാന്‍ നടക്കുന്ന വില്ലന്മാര്‍ ..പിന്നെ സ്ഥിരം ടോം & ജെറി കളി ആണ് …അവസാനം നായകനും നായികയ്ക്കും എന്ത് സംഭവിക്കും എന്നുള്ള സ്ഥലത്ത് സിനിമ അവസാനിക്കുന്നു …
കഥ കൂടുതല്‍ വികസിപ്പിച്ചു പറയാത്തതല്ല …പകരം കഥ എന്ന നിലയ്ക്ക് ഈ സിനിമയില്‍ ഇത്രയേ ഉള്ളു ..ഇടയ്ക്ക് വരുന്ന ചില ഫ്ലാഷ് ബാക്കൊക്കെ ആയി ചിത്രം പോകുന്നു …ഈ ചിത്രം ഒരിക്കലും ഇത്തരം ഒരു അവലോകനത്തില്‍ വരേണ്ട ഒന്നല്ല …ഒരു പക്കാ മസാല പടം …ആവശ്യത്തില്‍ കൂടുതല്‍ തമാശകളും (ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ,വളിപ്പ് ) ,ഗാനങ്ങള്‍ ,കുറച്ച് അടി ..അങ്ങനെ മൊത്തത്തില്‍ ചിന്തിക്കാന്‍ ഒന്നും ഇല്ലാതെ പോകുന്ന സിനിമ..ഓണം എന്ന ആഘോഷ സമയത്ത് കുടുംബങ്ങളെ തിയറ്ററില്‍ കയറ്റുവാന്‍ കഴിയുന്ന സിനിമ …”മായമോഹിനി ,സൌണ്ട് തോമ ” തുടങ്ങിയ ചിത്രങ്ങള്‍ ഇതേ നിലവാരത്തില്‍ ഉള്ളതായിരുന്നു എങ്കിലും ആ ചിത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളത് ചരിത്രം ….
സ്ഥിരം ഫോര്‍മുലയുമായി നടക്കുന്ന ഉദയ്കൃഷ്ണ -സിബി കൂട്ടുകെട്ട് എത്ര കാലം കൂടി ഈ രീതിയില്‍ പോകും എന്നുള്ളത് നോക്കേണ്ടതാണ് ..ജോസ് തോമസ് മായാമോഹിനിയുടെ പിടിയില്‍ ആണെന്ന് തോന്നും ഇപ്പോഴും .. ലാലിന്റെ യേശു എന്ന കഥാപാത്രം വന്നപ്പോള്‍ വെറും ശബ്ധകോലാഹലം ആയിരിക്കും എന്നാണ് കരുതിയത് …എന്നാല്‍ ലാല്‍ നല്ല രീതിയില്‍ ആ വേഷം പതുക്കെ ഭംഗിയാക്കി … പിന്നെ പറയേണ്ടത് ഷാജോണ്‍ ആണ് …സ്ഥിരമായി സലിംകുമാര്‍ , ഹരിശ്രി അശോകന്‍ തുടങ്ങിയവര്‍ ചെയ്തിരുന്ന വേഷം ഇത്തവണ ചെയ്തത് ഷാജോണ്‍ …അത്യാവശ്യം തമാശകളുമായി ഷാജോണും നിന്നു …ബാബു രാജ് ചെയ്ത കഥാപാത്രം പ്രതീക്ഷകള്‍ തന്നെങ്കിലും അവസാനം വെറും വളിപ്പുകളില്‍ ഒതുങ്ങി …എന്നാല്‍ ഷമ്മി തിലകന്‍ എന്ന നടന് പുതിയ ഒരു ഇമേജ് ഉണ്ടാക്കി കൊടുത്ത ” ഊക്കന്‍ ടിന്‍റു ” എന്ന പോലീസ് കഥാപാത്രം ഇവിടെയും മണ്ടന്‍ ആണെങ്കിലും നല്ല പോലീസുകാരനായി തിളങ്ങി …ജോയ് തോമസ് നാടകത്തിന്‍റെ സ്വാധീനത്തില്‍ ആണെന്ന് തോന്നുന്നു ഇപ്പോഴും …സ്ഥിരം ഒരു ഭാവം മാത്രമുള്ള നടന്‍ ..നായികയായി വന്ന വേധികയ്ക്ക് ചെയ്യാന്‍ ഒന്നും ഇല്ലായിരുന്നു …ദിലീപിന്‍റെ കൂടെ ഓടുക ,കുറച്ചു കരയുക ,പാട്ട് പാടി ഡാന്‍സ് കളിക്കുക എന്നതില്‍ ഒതുങ്ങി …
സ്ഥിരം ഫോര്‍മുലകളില്‍ ഒരുക്കിയ ഈ ചിത്രം ,,ഒരു ചിത്രം എന്ന നിലയില്‍ കലാമൂല്യങ്ങളുടെ പേരില്‍ ഒന്നും ഒരിക്കലും സമീപിക്കാന്‍ പറ്റില്ല … സിനിമയുടെ മൊത്തത്തില്‍ ഉള്ള ഒരു മൂഡ് നോക്കി തലച്ചോര്‍ പുറത്തെടുത്ത് വച്ചിട്ട് കാണേണ്ട ചിത്രം ..എത്ര മോശം ആണെന്ന് ആര്പറഞ്ഞാല്‍ പോലും ദിലീപ് ചിത്രങ്ങളുടെ ഏറ്റവും വലിയ ആരാധകര്‍ – കുട്ടികള്‍ അവര്‍ ഈ ചിത്രം ഏറ്റെടുത്തു എന്ന് തോന്നുന്നു …കുട്ടികളൊക്കെ മൊത്തം ചിരി ആയിരുന്നു …നല്ല സിനിമകള്‍ നിര്‍മ്മിക്കുവാനും ,അത് പോലെ തന്നെ നിര്‍മ്മാതാവിനെ മുന്നില്‍ കണ്ടുള്ള ഇത്തരം ചിത്രങ്ങളുടെ ഭാഗം ആകുവാന്‍ ശ്രമിക്കുന്ന ദിലീപ് എന്ന സിനിമ പ്രവര്‍ത്തകനെ അഭിനന്ദിച്ചേ മതിയാകൂ ..ദ്വയാര്‍ത്ഥ പദങ്ങള്‍ ഒക്കെ വീടുകളില്‍ അംഗീകരിച്ചോ എന്നൊരു തോന്നല്‍ ..എല്ലാവരും ആര്‍ത്തു ചിരിക്കുന്നത് കണ്ടു …”പട്ടി ചേസ് സീനും” ജ്യോത്സ്യനും ഒക്കെ പതിവ് സംഭവങ്ങള്‍ ആയിരുന്നു എങ്കിലും ചിരിയുടെ രാജാക്കന്മാര്‍ ഭൂരിപക്ഷം വരുന്ന കുടുംബങ്ങളെ ചിരിപ്പിച്ചു …
സിനിമ എന്നത് ചിരിക്കാന്‍ മാത്രം ഉള്ളതാണെന്നു കരുതുന്ന പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഈ ചിത്രം കാണാം ..പഴകിയ തമാശകള്‍ ഒക്കെ അവര്‍ അപ്പോഴും ആസ്വധിക്കും ..കാരണം ..നേരത്തെ കേട്ട ആ തമാശകള്‍ അവര്‍ പിന്നീട് ഓര്‍ത്തു വയ്ക്കില്ല എന്ന് തന്നെ കാരണം …
പടം എന്തായാലും നിര്‍മ്മാതാവിന്‍റെ കൈ പൊള്ളിക്കില്ല ..സമ്മിശ്രമായ പ്രതികരണങ്ങള്‍ പലയിടത്തും കണ്ടു ..എനിക്കും അത്തരം ഒരു അഭിപ്രായം മാത്രമാണ് ഈ ചിത്രത്തിനെ കുറിച്ച് …എനിക്ക് നല്ല സിനിമകളെ കാണാന്‍ ആഗ്രഹം ഉള്ള ഒരാള്‍ എന്ന നിലയില്‍ തൃപ്തികരമായ ഒരനുഭവം അല്ലായിരുന്നു …ചില തമാശകള്‍ക്ക് ചിരിച്ചത് മാറ്റി വച്ചാല്‍ …ആദ്യ പകുതി ..രണ്ടാം പകുതി എന്നൊക്കെ ഉള്ള വീതം വയ്ക്കല്‍ ഈ ചിത്രത്തിന് ബാധകം അല്ല …
ഒരു സിനിമ എന്ന നിലയില്‍ ഇതിനു 4/10 ആണ് എന്‍റെ മാര്‍ക്ക് …എന്നാല്‍ ഒരു വിനോധോപാധി എന്ന നിലയില്‍ …ഈ സിനിമ ആര്‍ക്കു വേണ്ടി എടുത്തോ ..അതില്‍ വിജയിച്ചത് കൊണ്ട് 7/10 ..കുടുംബങ്ങള്‍ കയറിയാല്‍ പടം തീര്‍ച്ചയായും ഉന്നതങ്ങളില്‍ എത്തും …സിനിമ അണിയിച്ചു ഒരുക്കിയവര്‍ മനസ്സില്‍ കരുതിയത് തന്നെ സംഭവിക്കും …കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആയി വീണ്ടും ഒരു ദിലീപ് സിനിമ !!
More reviews @ http://www.movieholicviews.blogspot.com

അപോ കണ്ടിരിക്കാം ല്ലേ..
LikeLike
അല്ലെങ്കിലും ദിലീപ് സിനിമ ബോര് അടിയില്ലാതെ കണ്ടിരിക്കാം.
LikeLike
ഈ സിനിമ ഞാൻ കണ്ടിട്ടില്ല .. ഇവിടെ റിലീസ് ആയിട്ടില്ല . എന്തായാലും ഓണ ചിത്രങ്ങളിൽ ഏറ്റവും അവസാനം കാണാൻ ആഗ്രഹിക്കുന്ന സിനിമയാണ് ഇത് .. മായാ മോഹിനി കണ്ടെൽ പിന്നെ ജോസ് തോമസ് , ഉദയ് കൃഷ്ണ സിബി കെ തോമസ് – ദിലീപ് ടീമിന്റെ ഇനിയൊരു സിനിമ കാണില്ല എന്ന് കരുതിയതാണ് ..അതിനി തെറ്റിക്കുന്നില്ല ..
LikeLike
@ aneesh kaathi…മാനസികാവസ്ഥ അനുസരിച്ച് ഇരിക്കും ..ഈ പടം ഇങ്ങനെ ഒക്കെ ആണെന്ന് കരുതി വേണം പോകാന്‍
LikeLike
@ Shahid Ibrahim …മിനിമം ഗ്യാരണ്ടിയുള്ള ഒരു നടന്‍ ആണ് അദ്ദേഹം …അദ്ദേഹത്തിന്റെ ഇത്തരം ചിത്രങ്ങള്‍ കാണുന്നത് അതിനുള്ള മാനസികാവസ്ഥയില്‍ ആയിരിക്കണം
LikeLike
@ പ്രവീണ്‍ ശേഖര്‍ ..ഓണത്തിന് ഒരു ക്ലാസ് പടം ഇറക്കിയിട്ട് ദിലീപിന് ഒരു നേട്ടവും ഉണ്ടാകില്ല ..ഇത്തരം പടങ്ങള്‍ക്ക് മാത്രമേ കുടുംബങ്ങള്‍ കയറൂ
LikeLike