1064.Bad Samaritan(English,2018)

1064.Bad Samaritan(English,2018)
          Thriller

     രണ്ടു യുവാക്കൾ.ജീവിതത്തിൽ എളുപ്പ വഴിക്ക് പണം ഉണ്ടാക്കാൻ ശ്രമിക്കുന്നു.അതിനായി അവർ കണ്ടെത്തുന്ന വഴി ആയിരുന്നു രസകരം.ഹോട്ടലിൽ വരുന്ന അതിഥികളുടെ വണ്ടി  പാർക്ക് ചെയ്യാൻ കൊണ്ടു പോകുന്ന വഴി അവരുടെ വീടുകളിൽ ആരും ഇല്ലെങ്കിൽ മോഷണം നടത്തുക.എന്നാൽ എല്ലാ ദിവസവും ഒരു പോലെ ആകില്ലല്ലോ.ഇത്തരത്തിൽ ഉള്ള ഒരു ശ്രമത്തിൽ ആണ് അവർ അപകടകരമായ ഒരു അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നത്.മരണത്തെ പോലും നേരിട്ട് കാണേണ്ടി വരുന്ന അവസ്ഥ…

    ഇംഗ്ളീഷ് സിനിമ സൂപ്പർ ഹീറോകളുടെ പുറകെ പോയപ്പോൾ നഷ്ടമായ കുറെ സിനിമ ഴോൻറെ ഉണ്ട്.അൽപ്പം സസ്പെൻസ് ഒക്കെ കലർന്ന സിനിമകൾ.അൽപ്പം ബ്രൂട്ടൽ ആയ ചിത്രങ്ങൾ,പ്രത്യേകിച്ചും പ്രമേയം കൊണ്ടു.Indie സിനിമ ആയി ചിലതൊക്കെ ഇടയ്ക്കു വരാറും ഉണ്ട്.Bad Samaritan ഒരു പരിധി വരെ മേൽപ്പറഞ്ഞ കാര്യങ്ങളുടെ ഓപ്പൻ നിൽക്കുന്നതാണ്.കഥയുടെ തുടക്കം മുതൽ സൂക്ഷിച്ച ആ ഒരു മൂഡ് തന്നെ നന്നായിരുന്നു.അവിടെ നിന്നും ചിത്രം ഒരു ക്യാറ്റ് ആൻഡ് മൗസ് രീതിയിലേക്ക് മാറുമ്പോഴും സ്മാർട്ട് ആയ വില്ലൻ ഒരു വശത്തു ഉള്ളത് കൊണ്ട് തന്നെ പൂച്ചയ്ക്ക് തന്നെ ആയിരുന്നു വിജയം എന്നു തോന്നാം.ഇവിടെ നിന്നും ആണ് കഥയിലേക്ക് പ്രേക്ഷകന് കൂടുതൽ താൽപ്പര്യം ഉണ്ടാകുന്നത്.

    ഒരാളുടെ ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ അയാളുടെ ഭാവി ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ഒക്കെ പോലുള്ള ക്ളീഷേകൾ കാണാമെങ്കിലും പ്രേക്ഷകനെ മുൾമുനയിൽ നിർത്താൻ ഉള്ള സാഹചര്യങ്ങൾ സിനിമയിൽ ഉടനീളം കാണാം.ഒറ്റയടിക്ക് ഇരുന്നു കാണാൻ ഉതകുന്ന രീതിയിൽ ത്രിൽ അടുപ്പിക്കുന്ന ചിത്രം.പ്രത്യേകിച്ചും വില്ലൻ എത്ര മാത്രം സ്‌ട്രോങ് ആണോ അത്രയും സിനിമയ്ക്ക് ത്രിൽ അടുപ്പിക്കാൻ കഴിയും എന്ന് തോന്നുന്നു.Bad Samaritan ഈ അഭിപ്രായം ഉള്ളവർക്ക് ഇഷ്ടപ്പെടും എന്നു വിശ്വസിക്കുന്നു.പ്രത്യേകിച്ചും ക്ളൈമാക്‌സ് ഒക്കെ.മികച്ചതായിരുന്നു!!

More movie suggestions @www.movieholicviews.blogspot.ca

  സിനിമയുടെ ടെലിഗ്രാം ലിങ്ക്: t.me/mhviews

One thought on “1064.Bad Samaritan(English,2018)

  1. ഒരാളുടെ ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ അയാളുടെ ഭാവി ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ഒക്കെ പോലുള്ള ക്ളീഷേകൾ കാണാമെങ്കിലും പ്രേക്ഷകനെ മുൾമുനയിൽ നിർത്താൻ ഉള്ള സാഹചര്യങ്ങൾ സിനിമയിൽ ഉടനീളം കാണാം.ഒറ്റയടിക്ക് ഇരുന്നു കാണാൻ ഉതകുന്ന രീതിയിൽ ത്രിൽ അടുപ്പിക്കുന്ന ചിത്രം.

    Like

Leave a reply to Muralee Mukundan , ബിലാത്തിപട്ടണം Cancel reply

Design a site like this with WordPress.com
Get started