1065.Kidnapped(Spanish,2010)

1065.Kidnapped(Spanish,2010)
         Horror,Thriller

        പുതുതായി താമസിക്കാൻ കയറിയ വീട്.അന്ന് രാത്രി മൂന്നു പേർ അടങ്ങുന്ന വീട്ടിൽ രാത്രി ഒരുമിച്ചു ഭക്ഷണം കഴിച്ചിട്ട് മകളോടും ഭർത്താവിനും ഒപ്പം ഭക്ഷണം കഴിച്ചു ഒരു സിനിമ ഒക്കെ കാണാൻ മാർത്തയ്ക്കു ആഗ്രഹം ഉണ്ട്.എന്നത് മകൾക്ക് വേറെ പ്ലാനുകൾ ഉണ്ട്.സുഹൃത്തായ സീസറിനോടൊപ്പം ചിലവഴിക്കാൻ ആണ് അവളുടെ ആഗ്രഹം…

    പക്ഷെ ആഗ്രഹിക്കുന്ന കാര്യങ്ങൾ അല്ലല്ലോ നടക്കുക…അവർക്ക് അന്ന് അപ്രതീക്ഷിതരായ 3 അതിഥികൾ ഉണ്ടായിരുന്നു..അപരിചിതർ ആയവർ….

    സ്ഥിരം സിനിമകൾ ഈ കഥയിൽ നമ്മൾ കണ്ടിട്ടുണ്ട്.”Funny Games” ഒക്കെ അതിൽ ക്ലാസിക് ആയി ഉണ്ട് താനും.ഈ സിനിമയും അത്തരം ഒരു മനസ്സോടെ തന്നെ ആണ് കാണാൻ ഇരുന്നതും.എന്നാൽ ക്ളൈമാക്‌സ്..ശരിക്കും shocking എന്നു പറയാം.ഇങ്ങനെ കഥ ഉള്ള ഒരു സിനിമയിൽ അവസാനവും എങ്ങനെ ആകണം എന്നൊക്കെ പ്രേക്ഷകന്റെ മനസ്സിൽ ഉണ്ടാകും എന്ന് തോന്നുന്നു.”Miguel Angel Vivas” നു വേറെ പ്ലാനുകൾ ഉണ്ടായിരുന്നു.

   ഇതു നമ്മുടെ ജീവിതത്തിൽ ആണ് സംഭവിച്ചതെങ്കിൽ എന്തു ചെയ്യും എന്ന് ഉള്ള തോന്നൽ ഉണ്ടാക്കിയാൽ അതിനു അല്ലെ പ്രാധാന്യം കൊടുക്കേണ്ടത്.സത്യം പറഞ്ഞത് പ്രേക്ഷകനിൽ സമ്മിശ്ര പ്രതികരണം ആകും സിനിമ ഉണ്ടാക്കുക..നേരത്തെ പറഞ്ഞ രീതിയിൽ ചിന്തിച്ചാൽ എനിക്ക് ഇഷ്ടമായത് പോലെ സിനിമ ഇഷ്ടമാകും.പ്രത്യേകിച്ചും പ്രേക്ഷകന്റെ മനസ്സിനെ അനുസരിച്ചു ഇരിക്കും സിനിമ ഇഷ്ടപ്പെടുക എന്നത്…

താൽപ്പര്യം ഉള്ളവർ കണ്ടു നോക്കുക!!

More movie suggestions @www.movieholicviews.blogspot.ca

   
സിനിമയുടെ ലിങ്ക്: t.me/mhviews

One thought on “1065.Kidnapped(Spanish,2010)

Leave a comment

Design a site like this with WordPress.com
Get started